മിശ്രവിവാഹിതരുടെ പ്രശ്‌നങ്ങള്‍ ; കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആവശ്യംകല്‍പ്പറ്റ: ജനസംഖ്യയില്‍ നിര്‍ണായകമായ മിശ്രവിവാഹിതരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും മിശ്രവിവാഹ കമ്മീഷന്‍ രൂപീകരിക്കണമെന്ന് കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന മിശ്രവിവാഹിതരുടെ സംഗമം ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന ജാതി-മത-വര്‍ഗീയ ചിന്തകള്‍ക്ക് ക്രിയാത്മക പരിഹാരമാണ് മിശ്രവിവാഹം. എന്നാല്‍, സര്‍ക്കാരോ സമൂഹമോ മിശ്രവിവാഹം പ്രോല്‍സാഹിപ്പിക്കുന്നില്ല. മിശ്രവിവാഹിതരുടെ കണക്കെടുപ്പ് നടത്തുക, മിശ്രവിവാഹിതരുടെ മക്കള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ഡോ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. രാജു ജോസഫ് അധ്യക്ഷത വഹിച്ചു. ടി സുരേഷ്ചന്ദ്രന്‍, പി സാജിത, എം ടി ഔസേഫ്, എം മുകുന്ദകുമാര്‍, എ കൃഷ്ണന്‍കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top