മിശ്രവിവാഹിതരായ മുസ്‌ലിംകളെവധിക്കണമെന്നു 'ഹിന്ദുത്വ വാര്‍ത്ത'

ന്യൂഡല്‍ഹി: ഹിന്ദു യുവതികളെ വിവാഹം ചെയ്ത മുസ്‌ലിം യുവാക്കളെ വധിക്കാന്‍ ആഹ്വാനം ചെയ്തു ഹിന്ദുത്വ അനുകൂല ഫേസ്ബുക്ക് പേജ്.  'ഹിന്ദുത്വ വാര്‍ത്ത' എന്ന ഫേസ്ബുക്ക് പേജിലാണ് കൊലപ്പെടുത്തേണ്ട മിശ്രവിവാഹിതരായ മുസ്്‌ലിം പുരുഷന്‍മാരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് പേജിലൂടെ 102 ദമ്പതിമാര്‍ക്കെതിരേയാണ് കൊലവിളി ഉയര്‍ത്തിയിരിക്കുന്നതെന്ന് 'ദ വയര്‍' റിപോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികള്‍ 'ലൗ ജിഹാദി'ന്റെ ഇരകളാണ്. അവരെ വിവാഹം ചെയ്തവരെ 'ഹിന്ദുസിംഹങ്ങള്‍' കൊലപ്പെടുത്തണം-പോസ്റ്റ് ആഹ്വാനം ചെയ്യുന്നു. സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ട് ഈ പേജില്‍ നേരത്തെയും സമാനതരത്തിലുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്യത്ത് ഹിന്ദുക്കള്‍ ഭീഷണി നേരിടുകയാണെന്നും ഹിന്ദുത്വം സംരക്ഷിക്കണമെങ്കില്‍ മുസ്‌ലിംകളെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റ് അവയില്‍ ഒന്നാണ്. തോക്ക് ഉപയോഗിക്കാന്‍ പിതാവ് മകളെ പഠിപ്പിക്കുന്ന വീഡിയോ ദിവസങ്ങള്‍ക്കു മുമ്പ് ഈ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പശുവിന്റെ പേരില്‍ നടന്ന കൊലകളെ പിന്തുണച്ചും അവ ആവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്റുകളുണ്ടായിരുന്നു. അതിനിടെ, ഫേസ്ബുക്ക് ഉപയോക്താക്കളുടെ മാസ് റിപോര്‍ട്ടിങിനെ തുടര്‍ന്ന് 'ഹിന്ദുത്വ വാര്‍ത്ത'യെന്ന ഫേസ്ബുക്ക് പേജ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

RELATED STORIES

Share it
Top