'മിശ്രഭോജനം' നൂറാം വാര്‍ഷികാഘോഷംമാനന്തവാടി: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 'മിശ്രഭോജന'ത്തിന്റെ നൂറാം വാര്‍ഷികാഘോഷം നടത്തി. കേരള യുക്തിവാദി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇരിങ്ങല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ എന്‍ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ചെറുകര കെ ഗോവിന്ദന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഗ്രന്ഥശാലാ പുരസ്‌കാരം വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് ഇരിങ്ങല്‍ കൃഷ്ണന്‍ സമ്മാനിച്ചു. വിവിധ മല്‍സരങ്ങളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക് രാജു ജോസഫ് സമ്മാനം നല്‍കി. ചടങ്ങില്‍ എം മുരളീധരന്‍, ഡോ. ജയരാജന്‍, കെ പി സുരേഷ് കമാര്‍, എം മുകുന്ദകുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top