മില്‍മയെ തകര്‍ക്കാന്‍ കുപ്രചാരണം; ജാഗ്രതപുലര്‍ത്തണമെന്ന്പ

ട്ടാമ്പി: മില്‍മയെന്ന ക്ഷീരകര്‍ഷക പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇതരസംസ്ഥാന ലോബിയുടെ ഒത്താശയോടെ ചിലര്‍ സമുഹ മാധ്യമങ്ങളില്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍.
സഹകരണ വികസന പരിപാടിയുടെ ഭാഗമായി ക്ഷീരസംഘം സെക്രട്ടറിമാര്‍ക്കായി നടത്തിയ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ മലബാര്‍ യൂനിയന്‍ ഡയറക്ടര്‍ സനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. തൃത്താല ക്ഷീരസംഘത്തില്‍ അംഗമായിരിക്കെ അപകടത്തില്‍  മരിച്ച  സി കെ സുബ്രഹ്മണ്യന്റെ കുടുംബത്തെ സഹായിക്കാനായി അനുവദിച്ച അഞ്ചുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് ക്ലെയിം തൃത്താല ക്ഷീര സംഘം പ്രസിഡന്റ് ടി അസൈനാരും സെക്രട്ടറി രാജിയും ഏറ്റുവാങ്ങി. പട്ടാമ്പി ചില്ലിങ് പ്ലാന്റില്‍ ഏറ്റവും കുടുതല്‍ പാല്‍ നല്‍കിയ ക്ഷീര സംഘത്തിനുള്ള ഉപഹാരം  വടക്കന്‍ വെള്ളിനേഴി ക്ഷീരസംഘം പ്രസിഡന്റ് രവിദാസും സെക്രട്ടറി ടിപി സുനന്ദയും മലബാര്‍ മില്‍മയുടെ ഡയറക്ടര്‍ കെ.പി മണിയില്‍ നിന്നും ഏറ്റുവാങ്ങി.
പട്ടാമ്പി ചില്ലിങ്് പ്ലാന്റില്‍ നിന്നും ഏറ്റവും കുടുതല്‍ പാല്‍വില വാങ്ങിയ തവനൂര്‍ ക്ഷീര സംഘത്തിനുള്ള ഉപഹാരം  മലബാര്‍ മില്‍മയുടെ ഭരണസമിതിയംഗം പുണ്യകുമാരി വിതണം ചെയ്തു. വ്യക്തിത്വ വകസന പരിശീലകന്‍ സജി എം നരിക്കുഴി ക്ലാസെടുത്തു.

RELATED STORIES

Share it
Top