മില്ലുകളില്‍ ഇപിഎഫ് ഫണ്ട് വെട്ടിപ്പ്: സര്‍ക്കാരിനോടും പിഎഫ് കമ്മീഷണറോടും വിശദീകരണം തേടി

കോട്ടക്കല്‍: മില്ലുകളില്‍ ഇപിഎഫ് ഫണ്ട് വെട്ടിപ്പ്, വ്യാപക നിയമന നീക്കം എന്നിവയില്‍ ഹൈകോടതി സര്‍ക്കാരിനോടും  പിഎഫ് കമ്മീഷണറോടും വിശദീകരണം തേടി. കേരള സ്‌റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷിന്റെ എടരിക്കോട് ടെക്സ്റ്റയില്‍ യൂണിറ്റിലെ  എസ്ടിയു ട്രേഡ് യൂണിയന്‍   ഹൈകോടതിയില്‍ നല്‍ക്കിയ റിട്ട്  പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച് ജഡ്ജ് അനില്‍ കെ നരേന്ദ്രന്‍   ഉത്തരവിട്ടത്.
റീജണല്‍ പ്രൊവിഡന്റ് കമ്മീഷണര്‍, വ്യവസായ വകുപ്പ് സെക്രട്ടറി, കെഎസ്ടിസി എംഡി എന്നിവരോടാണ് വിശദീകരണം തേടിയിട്ടുള്ളത്.
എടരിക്കോട് ടെക്സ്റ്റയില്‍സില്‍ 177.99ലക്ഷം  രൂപയുടെ ഇപിഎഫ് തിരുമറിയാണ് നടന്നതെന്നും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കാലാവധി നിലച്ചിട്ട് രണ്ട് വര്‍ഷമായെന്നും ഈ വിഷയം പരിഹരിക്കുന്നത്  വരെ  സ്പിന്നിങ് മില്ലുകളില്‍ പുതിയ നിയമനം നടത്തരുതെന്നാണ് ഹരജികരുടെ  പ്രതാന ആവശ്യം.  കെഎസ്ടിസി ക്ക് കീഴിലുള്ള ഏഴ് മില്ലുകളിലും മൂന്ന്  സഹകരണ മില്ലുകളിലുമായി ഏകദ്ദേശം 10 കോടി രൂപയുടെ ഇപിഎഫ് തിരുമറി നടന്നതായും വിഷയത്തില്‍ സിബിഐ. അന്വേഷണം വേണമെന്ന് എടരിക്കോട് ടെക്സ്റ്റയില്‍സ് എംപ്ലോയീസ് ഒര്‍ഗനൈസേഷന്‍   എസിടിയു ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ട്പ്രതാനമന്ത്രിക്കും മുഖ്യമന്ത്രിക്ക്  പരാതിയും നല്‍കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിലും 1000 ത്തോളം നിയമനം നടത്തുവാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈകോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്.

RELATED STORIES

Share it
Top