മിലിറ്ററി കോളജ് പ്രവേശനപ്പരീക്ഷ: മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളജിലേക്ക് 2019 ജനുവരിയില്‍ പ്രവേശനത്തിനായുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ ജൂണ്‍ ഒന്നിനും രണ്ടിനും നടത്തും. ആണ്‍കുട്ടികള്‍ക്കു മാത്രമാണ് അവസരം. 2019 ജനുവരി ഒന്നിന് അഡ്മിഷന്‍ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജനുവരി ഒന്നിനുമുമ്പോ 2007 ജൂലൈ ഒന്നിനുശേഷമോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല.  പ്രവേശനപ്പരീക്ഷയ്ക്കുള്ള ഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകളും ലഭിക്കുന്നതിനു രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജിലേക്ക് അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപയ്ക്കും എസ്‌സി/എസ്ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിച്ചാല്‍ 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും. ഫോറം ലഭിക്കുന്നതിന് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജ്, ഡെറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01578) എന്ന വിലാസത്തില്‍ മാറാവുന്ന തരത്തില്‍ കത്ത് സഹിതം കമാന്‍ഡന്റിന് അയക്കണം. രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 ആണ് വിലാസം.കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവര്‍ നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് മാര്‍ച്ച് 31ന് മുമ്പ് ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം. ൃശാര.ഴീ്.ശി

RELATED STORIES

Share it
Top