മിമിക്രി-ഡബ്ബിങ് താരം കലാഭവന്‍ സാജന്‍ അന്തരിച്ചുതിരുവനന്തപുരം:  പ്രശസ്ത മിമിക്രി കലാകാരനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ സാജന്‍ (50) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ തീവ്രപരിചരണത്തിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. ശനിയാഴ്ച രാത്രിയോടെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തിരുന്നു. സാജനെ ആശുപത്രിയിലെത്തിക്കുമ്പോള്‍ തന്നെ രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളം കോതമംഗലം സ്വദേശിയാണ്.

RELATED STORIES

Share it
Top