മിന്നുന്ന വിജയം കൈവരിച്ച് ആലപ്പുഴ

ആലപ്പുഴ: പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവെച്ച് കുടുംബശ്രീ സംസ്ഥാന കലാ മേളയില്‍ മിന്നുന്ന വിജയം കൈവരിച്ചിരിക്കുകയാണ് കാവാലം സ്വദേശിനി പ്രിയാ ജോഷി.
എടപ്പാളില്‍ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലാ മേളയില്‍ മൊണോ ആക്ടിലാണ് പ്രിയ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്‌കൂള്‍ പഠന കാലഘട്ടം മുതല്‍ തന്നെ കലാ രംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ പിന്നീട് കുടുംബശ്രീയില്‍ എത്തിയതിലൂടെയാണ് കലയുടെ രംഗത്ത് വീണ്ടും സജീവമായത്. കുടുംബശ്രീയുടെ രംഗശ്രീ നാടക ഗ്രൂപ്പില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പ്രിയ തന്നെയാണ്. 2012ല്‍ കുടുംബശ്രീ നടത്തിയ പുസ്തകയാത്ര എന്ന പരിപാടിയിലൂടെ സംസ്ഥാനത്തുടനീളം നാടക പര്യടനം നടത്താനും പ്രിയക്ക് അവസരം ലഭിച്ചിരുന്നു.
കവാലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എ.ഡി.എസ്. അംഗമായ പ്രിയക്ക് എല്ലാ വിധ പിന്തുണയുമായി ഭര്‍ത്താവ് പി.ജെ. ജോഷി, മക്കളായ പ്രജോഷ്മ, പ്രജീഷ എന്നിവരും കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, എ.ഡി.എം.സി. കെ.ബി. അജയകുമാര്‍ എന്നിവരും ഒപ്പമുണ്ട്.

RELATED STORIES

Share it
Top