'മിന്നലാക്രമണ' സൈനികന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: 2016ലെ മിന്നലാക്രമണത്തില്‍ പങ്കാളിയായ സൈനികന്‍ ലാന്‍സ്‌നായിക് സന്ദീപ് സിങ് കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം താങ്ധര്‍ സെക്ടറിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ സായുധരുടെ വെടിവയ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മരണം. ആക്രമണത്തിനിടെ വെടിയേറ്റ സന്ദീപ് സിങിന് ഉടന്‍തന്നെ പ്രാഥമിക ചികില്‍സ നല്‍കുകയും പിന്നീട് സൈനിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ മുറിവ് ആഴത്തിലുള്ളതായതിനാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താനായില്ലെന്ന് കേണല്‍ രാജേഷ് കാലിയ അറിയിച്ചു. താങ്ധര്‍ സെക്ടറില്‍ തിങ്കളാഴ്ചയായിരുന്നു ഏറ്റുമുട്ടല്‍, ഏറ്റുമുട്ടലില്‍ സൈന്യം അഞ്ച് സായുധരെ വധിച്ചിരുന്നു.
2016ല്‍ സപ്തംബറില്‍ പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നലാക്രമണത്തില്‍ പങ്കെടുത്ത സൈനിക സംഘത്തിന്റെ ഭാഗമായിരുന്നു സന്ദീപ് സിങ്.

RELATED STORIES

Share it
Top