മിനി ലോറിക്കു പിന്നില്‍ ടാങ്കര്‍ ഇടിച്ച് ഡ്രൈവര്‍ക്കു പരിക്ക്അരൂര്‍: നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്കു പിന്നില്‍ ടാങ്കര്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ടാങ്കര്‍ ഡ്രൈവര്‍ കൊല്ലം വിഷ്ണു വിഹാറില്‍ വിഷ്ണു(25) ആണ് പരിക്കേറ്റത്. ഇയാളെ എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതയില്‍ കുമര്‍ത്തുപടി ക്ഷേത്ത്രതിനു തെക്കുഭാഗത്ത് തിങ്കളാഴ്ച രാത്രി 11 മണിക്കായിരുന്നു അപകടം.എറണാകുളത്തുനിന്ന് പന്തീരായിരം ലിറ്റര്‍ ഡീസലും കയറ്റി തിരുവന്തപുരത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍. രാത്രി തന്നേ മറ്റൊരു ടാങ്കര്‍ കൊണ്ടുവന്ന് രണ്ട് അറയിലുണ്ടായിരുന്ന ഡീസല്‍ മാറ്റി. ടാങ്കറുമായി ബന്ധിപ്പിച്ചിരുന്ന പൈപ്പ് പൊട്ടിയതിനാല്‍ ഒരു കള്ളിയിലുണ്ടായിരുന്ന ഡീസല്‍ അടുത്തുള്ള കാനയിലേക്ക് ഒഴുകി. സമീപത്തുള്ള വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതിന് റോഡരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു ലോറി. എറണാകുളം ചേരനല്ലൂരില്‍ നിന്ന് നെസ്‌ലെയുടെ മുന്തിയ ഇനം മിഠായിയുമായി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു മിനി ലോറി. ഹാന്റ് ബ്രേക്കിട്ടിരുന്ന ലോറി 50 മീറ്റര്‍ അകലെ ജസ്റ്റിന്റെ മതിലിടിച്ചു നിന്നു. ലോറിക്ക് കാര്യമായ കേടുപാടു സംഭവിച്ചിട്ടുണ്ട്.മിനി ലോറി സമീപത്തുണ്ടായിരുന്ന സോളാര്‍ സിഗ്നല്‍ ലൈറ്റ് ഇടിച്ചു തെറിപ്പിച്ച ശേഷമാണ് മതിലിടിച്ചു നിന്നത്. ചന്തിരൂര്‍ കൊച്ചുവെളി  ഷെമീര്‍ ആയിരുന്നു മിനി ലോറി ഡ്രൈവര്‍. സമീപവാസികളാണ് ഷെമീറിനെ വിളിച്ച് വിവരം അറിയിച്ചത്. വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സംവിധാനമുള്ള ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെറുകൈയേടെയാണ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

RELATED STORIES

Share it
Top