മിനി ലോകകപ്പ് ആവേശത്തില്‍ നൈനാംവളപ്പ്

കോഴിക്കോട്: റഷ്യന്‍ ലോകകപ്പില്‍ പ്രമുഖ ടീമുകള്‍ ഗോളടിച്ചുകൂട്ടുമ്പോള്‍ ഇങ്ങകലെ നൈനാംവളപ്പിലും ആവേശപോരാട്ടം. വിവിധ ടീമുകളിലായി പ്രദേശവാസികള്‍ അണിനിരന്ന മിനിലോകകപ്പില്‍ ജര്‍മ്മനിയെ കീഴടക്കി സ്‌പെയിന്‍ കിരീടമുയര്‍ത്തി. കോതി മിനിസ്റ്റേഡിയത്തി ല്‍ നടന്ന കലാശപോരാട്ടത്തി ല്‍ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് സ്—പെയിന്‍ കപ്പടിച്ചത്. നൈനാംവളപ്പ് ഫുട്—ബോ ള്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, സ്—പെയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഉറുഗ്വോ, പോര്‍ച്ചുഗല്‍ എന്നീ പ്രമുഖ ടീമുകളുടെ ജഴ്—സിയില്‍ പ്രദേശത്തെ ഫുട്‌ബോള്‍  കളിക്കാരായ ആരാധകരാണ് കളത്തിലിറങ്ങിയത്. അതേസമയം ടൂര്‍ണമെന്റ് ഫേവറേറ്റുകളായ  അര്‍ജന്റീനയും ബ്രസീലുമടക്കമുള്ള ടീമുകള്‍ ആദ്യമത്സരത്തില്‍ പരാജയപ്പെട്ടു പുറത്തായി. സെമിയില്‍ ജര്‍മനി ഫ്രാന്‍സിനെ 2-0നും സ്‌പെയിന്‍ പോര്‍ച്ചുഗലിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലുമാണ് കീഴടക്കിയത്. മുന്‍ മോഹന്‍ ബഗാന്‍ താരമായ വാഹിദ് സാലി, ഡിഡിവിഷന്‍ ചാമ്പ്യന്‍മാരായ യുവഭാവന കുറ്റിച്ചിറയുടെ താരങ്ങള്‍ മിനി ലോകകപ്പില്‍ പങ്കെടുത്തു. ഉമൈറുവാണ് ടൂര്‍ണമെന്റിലെ ടോപ് സ്—കോറര്‍.
ചാമ്പ്യന്‍മാരായ സ്പെയിന്‍ ടീമിന് യുഎഇ അണ്ട ര്‍17ലോകകപ്പ് ഫിഫ ലോജിസ്റ്റിക് മാനേജറായിരുന്ന  സി കെ പി ഷാനവാസ് ലോകകപ്പ് ട്രോഫിയുടെ മാതൃക സമ്മാനിച്ചു. സുബൈര്‍ നൈനാംവളപ്പ് സംബന്ധിച്ചു.

RELATED STORIES

Share it
Top