മിനിമം വേതനം: കര്‍ശന നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മിനിമം വേതന വിജ്ഞാപന പ്രകാരം നിശ്ചയിച്ചിട്ടുള്ള വേതനം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നിയമാനുസൃതം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപന പരിശോധനകള്‍, സ്‌ക്വാഡ് പരിശോധനകള്‍, സ്‌പെഷ്യല്‍ പരിശോധനകള്‍ എന്നിവ നടത്തി വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ തൊഴിലാളികള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറഞ്ഞ കൂലി നല്‍കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.   ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 41,690 അബ്കാരി കേസുകളും 1,429 എന്‍ഡിപിഎസ് കേസുകളും 10,41,757 പുകയില കേസുകളും രജിസ്റ്റര്‍ ചെയ്തതായി എ പി അനില്‍ കുമാറിനെ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

RELATED STORIES

Share it
Top