മിനിമം ബാലന്‍സ്: എസ്ബിഐ ചാര്‍ജുകള്‍ കുറച്ചു

കൊച്ചി: പ്രതിമാസ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പിഴസംഖ്യ കുറയ്ക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനം. മെട്രോ, നഗര മേഖലകളില്‍ പരമാവധി 50 രൂപയും ജിഎസ്ടിയും എന്നത് 15 രൂപയും ജിഎസ്ടിയും എന്നാക്കി കുറച്ചു. ഇതേ രീതിയില്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ 40 രൂപയും ജിഎസ്ടിയും എന്നത് യഥാക്രമം 12 രൂപയും ജിഎസ്ടിയും പത്തു രൂപയും ജിഎസ്ടിയും എന്നീ നിലകളിലേക്കു കുറച്ചിട്ടുണ്ട്. 2018 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തിലാവുക.
ശരാശരി പ്രതിമാസ ബാലന്‍സുമായി ബന്ധപ്പെട്ട ഈ ഇളവ് 25 കോടി ഉപഭോക്താക്കള്‍ക്ക് നേട്ടമാവുമെന്ന് എസ്ബിഐയുടെ റീട്ടെയില്‍ ആന്റ് ഡിജിറ്റല്‍ ബാങ്കിങ് മാനേജിങ് ഡയറക്ടര്‍ പി കെ ഗുപ്ത പറഞ്ഞു. സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിരക്കുകളൊന്നും ഈടാക്കാത്ത ബിഎസ്ബിഡി അക്കൗണ്ടുകളിലേക്കു മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top