മിനിമം ബാലന്‍സ് ഇല്ല;പെന്‍ഷനായി കിട്ടിയ 3300 രൂപയില്‍ 3050രൂപയും എസ്ബിഐ വിഴുങ്ങി

ആലപ്പുഴ: മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പെന്‍ഷന്‍ തുകയായി ലഭിച്ച 3300 രൂപയില്‍ 3050 രൂപയും എസ്ബിഐ പിഴയായി ഈടാക്കി. കയര്‍തൊഴിലാളിയായിരുന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹമീദ ബീവിക്ക് പെന്‍ഷനായി ലഭിച്ച തുകയാണ് എസ്ബിഐ പിഴയായി പിടിച്ചെടുത്തത്.ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. 1000 രൂപ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 17.7 ശതമാനം പിഴ ഈടാക്കാനുള്ള ബാങ്കുകളുടെ തീരുമാനം പെന്‍ഷന്‍കാര്‍ക്കെല്ലാം വലിയ തിരിച്ചടിയായിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. മിനിമം ബാലന്‍സ് ഇല്ലാതിരുന്ന മാസങ്ങളിലെ പിഴയെല്ലാം ഒന്നിച്ചു പിടിച്ചു കഴിഞ്ഞപ്പോള്‍ ഹമീദ ബീവിക്ക് 3300 ല്‍ 250 രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയൊക്കെ ബാങ്ക് പിഴയായി ഈടാക്കിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

RELATED STORIES

Share it
Top