മിഠായിത്തെരുവ്: മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന്്‌

കോഴിക്കോട്: മിഠായ്‌തെരുവിലെ യാത്രക്കാരുടേയും അംഗപരിമിതിക്കാരുടേയും വയോധികരുടേയും മറ്റ് യാത്രക്കാരുടേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനും ലൈസന്‍സി വ്യാപാരികളെ സംരക്ഷിക്കുന്നതിനുമുള്ള പ്രഖ്യാപനമാണ് മനുഷ്യാവകാശ കമ്മിഷന്‍ പ്രഖ്യാപിച്ചതെന്ന് വ്യാപാരി വ്യവസായി സമിതി.
എസ്എം സ്ട്രീറ്റിലും പരിസരത്തുമുള്ള ആയിരത്തോളം കച്ചവടക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്.
ബന്ധപ്പെട്ട ഭരണാധികാരികളും, എസ്എം സ്ട്രീറ്റിലെ കച്ചവടക്കാര്‍ക്കെതിരെ ശബ്്ദമുയര്‍ത്തുന്നവരും കഴിഞ്ഞ വര്‍ഷത്തെ വ്യാപാര കണക്കുകള്‍ പരിശോധിക്കാന്‍ തയാറാണെങ്കില്‍ കച്ചവടക്കാരുടെ പിന്നോട്ടുള്ള പോക്ക് വ്യക്തമാക്കാന്‍ കഴിയുമെന്ന് വ്യാപാരി വ്യവസായി സമിതി കോഴിക്കോട് സിറ്റി ഭാരവാഹികള്‍ പറഞ്ഞു.
എസ്എം സ്ട്രീറ്റിലെ പൈതൃകം നില നിര്‍ത്തുവാനും മികച്ച വ്യാപാര കേന്ദ്രമായി ആ തെരുവിനെ മാറ്റുന്നതിനു വേണ്ടി ബന്ധപ്പെട്ടവര്‍ തയാറാവണം. തെരുവ് കച്ചവടക്കാര്‍ സമൂഹത്തിന്റെ ഭാഗമാണ്.
അവര്‍ക്ക് പ്രത്യേക സ്ഥലം അനുവദിച്ച് അവിടെയും ഒരു വ്യാപാര കേന്ദ്രമാക്കി മാറ്റണമെന്ന് ഭാരഭാഹികളുടെ യോഗം ആവശ്യപ്പെട്ടു. സി വി ഇക്്ബാല്‍, കെ എം റഫീഖ്, എം കുഞ്ഞുമോന്‍, പി പ്രദീപ് കുമാര്‍, നിസാര്‍ അഹമ്മദ്, സി മൊയ്തീന്‍കോയ, പ്രേമരാജന്‍  സവേര സംസാരിച്ചു.

RELATED STORIES

Share it
Top