മിഠായിത്തെരുവില്‍ രാവിലെ 10മുതല്‍ 12 മണിക്കൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല

കോഴിക്കോട്: മിഠായിത്തെരുവില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെ ഗതാഗതം നിരോധിക്കും. മൊയ്തീന്‍ പള്ളി റോഡിലെയും കോര്‍ട്ട് റോഡിലെയും വണ്‍വേ ഒഴിവാക്കാനും കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. മുഴുവന്‍ സമയം വാഹനഗതാഗതം നിരോധിക്കണമെന്നായിരുന്നു കൗണ്‍സിലിന്റെ പൊതുവികാരമെങ്കിലും ഇളവു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാപാരികള്‍ക്ക് ചരക്കിറക്കാന്‍ സൗകര്യം ചെയ്തു കൊടുക്കുന്നതിനാണ് രാവിലെ പത്തുവരെയും രാത്രി പത്തിനു ശേഷവും ഗതാഗതം അനുവദിച്ചത്. അനുവദിച്ച സമയങ്ങളില്‍ വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. മിഠായിത്തെരുവ് വിഷയവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചയാണ് ഇന്നുരാവിലെ കൗണ്‍സില്‍ യോഗത്തില്‍ നടന്നത്. മിഠായിത്തെരുവിലെ 102 വഴിയോര കച്ചവടക്കാര്‍ക്ക് 33 ഇടങ്ങളിലായി കച്ചവടം ചെയ്യാം. ഇതില്‍ കൂടുതല്‍ സ്ഥലങ്ങൡ കച്ചവടം അനുവദിക്കില്ല. കൗണ്‍സില്‍ ശുപാര്‍ശകള്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഇവരാണ് ഇത് നടപ്പിലാക്കുക.

RELATED STORIES

Share it
Top