മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവം:പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഡിസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി.പോലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കസബ എസ്‌ഐയ്ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കുമെതിരെ റിപ്പോര്‍ട്ടില്‍ നടപടിയ്ക്ക് നിര്‍ദേശമുണ്ട്.തടഞ്ഞുവെയ്ക്കല്‍, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ്. പോലീസുകാര്‍ക്കെതിരെ ചുമത്തിയത്. ഭിന്നലിംഗക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മര്‍ദ്ദിച്ച പൊലീസുകാരെ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനുവരി അഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെയാണ് പിഎം താജ് റോഡില്‍ ഭിന്നലിംഗക്കാരായ ജാസ്മിന്‍, സുസ്മിത എന്നിവരെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡിജിപി ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

RELATED STORIES

Share it
Top