മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവം: ആനാശാസ്യമെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ മര്‍ദ്ദനത്തിനിരയായ ഭിന്നലിംഗക്കാര്‍ക്കെതിരെ പോലീസിന്റെ പ്രതികാര നടപടി. പൊതുസ്ഥലത്ത് അനാശാസ്യം പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഭിന്നലിംഗക്കാര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു. സാക്ഷരത മിഷന്റെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോല്‍സവത്തിന് എത്തിയ ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കോഴിക്കോട് മിഠായിത്തെരുവില്‍ പി എം താജ് റോഡില്‍ വച്ചായിരുന്നു സംഭവം. ജാസ്മിന്‍, സുസ്മിത എന്നിവര്‍ക്കാണ് പോലിസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കൈയിലും മുതുകിലും കാലിലും ലാത്തികൊണ്ട് മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. മിഠായിത്തെരുവിലൂടെ നടക്കുകയായിരുന്ന ഇവരെ പോലിസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു.  മര്‍ദ്ദനം സഹിക്കവയ്യാതെ ഞങ്ങള്‍ മരിച്ചു പോവും; ഇനിയും മര്‍ദ്ദിക്കരുതേ എന്നു കരഞ്ഞു പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ മരിച്ചുപോവുന്നതാണ് നല്ലത്'എന്നുപറഞ്ഞുകൊണ്ടാണ് പോലിസ് മര്‍ദ്ദനം തുടര്‍ന്നത്. കസബ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സംഭവം വിവാദമായി. ഇതേതുടര്‍ന്ന്  മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിജിപി ലോകനാഥ് ബഹറ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 7 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമ്മപ്പിക്കാനാണ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന് നിര്‍ദേശം. ഇതിനിടയലാണ് പോലീസിന്റെ പ്രതികാര നടപടി.

RELATED STORIES

Share it
Top