മിഠായിത്തെരുവില്‍ അനധികൃത കച്ചവടം നിയന്ത്രിക്കണമെന്ന്‌

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവില്‍ അനധികൃത തെരുവു കച്ചവടവും നിയന്ത്രിക്കണമെന്ന് മലബാര്‍ ചേബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു. 4000ഓളം വരുന്ന കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കി വാഹന ഗതാഗതം നിരോധിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന അനധികൃത തെരുവു കച്ചവടം ഇല്ലാതാക്കാന്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. വിനോദസഞ്ചാര വികസനത്തിന്റെ പേരില്‍ മിഠായിത്തെരുവിലെ കച്ചവടക്കാരെ നിത്യദുരിതത്തിലാക്കുന്ന വാഹന നിരോധനത്തിനു പകരം നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ചേംബര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പി വി നിധീഷ് അധ്യക്ഷവഹിച്ചു. അതേസമയം, 23ന് നടക്കുന്ന മിഠായിത്തെരുവ് ഉദ്ഘാന പരിപാടി വന്‍ വിജയമാക്കാന്‍ വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (സിഐടിയു) തീരുമാനിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു.  വഴിയോര കച്ചവട വെന്‍ഡിങ് കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന ഹെല്‍ത്ത് ഓഫിസറുടെ സമീപനം തിരുത്തണം. ഇല്ലെങ്കില്‍ പ്രക്ഷോഭം നടത്തും. പ്രസിഡന്റ് സി പി സുലൈമാന്‍ അധ്യക്ഷനായിരുന്നു.നവീകരിച്ച മിഠായിത്തെരുവിലൂടെ വാഹന ഗതാഗതം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും മിഠായിത്തെരുവിലൂടെ ജനങ്ങളൊന്നിച്ച് നടക്കും. വൈകീട്ട് അഞ്ചിന് എസ് കെ പൊറ്റക്കാട്ട് കോര്‍ണറില്‍ നിന്ന് ജനകീയ നടത്തം ആരംഭിക്കും.

RELATED STORIES

Share it
Top