മിഠായിത്തെരുവില്‍ അഗ്നിശമന ഉപകരങ്ങള്‍ വിതരണം ചെയ്തുകോഴിക്കോട്: മിഠായിത്തെരുവ് മേഖലയില്‍ അടിക്കടി തീപ്പിടുത്തമുണ്ടാകുന്ന പശ്ചാത്തലത്തില്‍ അസോസിയേഷന്‍ അംഗങ്ങളുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അഗ്നിശമന ഉപകരണം, ഇഎല്‍സിബി, ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവ കെട്ടിട ഉടമകള്‍ സൗജന്യമായി ഏര്‍പ്പെടുത്തി. ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന ജില്ലാ അധികാരികളുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇത്. 25 വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഗ്്‌നിശമന ഉപകരണം, ഇഎല്‍സിബി, ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവ കെവിന്‍ ആര്‍ക്കേഡ് അസോസിയേഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ഇലക്ട്രോ പ്ലാസ്റ്റ് ഉടമ എം അബ്ദുല്‍അസീസിനു ഇന്‍ഷൂറന്‍സ് പോളിസി നല്‍കി അസി. പോലിസ് കമ്മീഷണര്‍ (സൗത്ത്) കെ പി അബ്ദുല്‍റസാഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഗ്നിശമന ഉപകരണം, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍, അപ്്‌സര ഏജന്‍സീസ് ഉടമ സി സി സൈമണ് നല്‍കി. ഇഎല്‍സിബി, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് (ടൗണ്‍) പി എം മനോജ്, ചീരന്‍ ടോയ്‌സ് ഉടമ സിഐ ജോയ്ക്ക് നല്‍കി. മിഠായിത്തെരുവ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് മികച്ച രക്ഷാ പ്രവര്‍ത്തനം നടത്തി ഡിജിപിയുടെ ബഹുമതിയും ഗുഡ് സര്‍വീസ് എന്‍ട്രിയും ക്യാഷ് അവാര്‍ഡിനും അര്‍ഹരായ അസി. പോലിസ് കമ്മീഷണര്‍ കെ പി അബ്ദുല്‍റസാഖിനെയും പി എം മനോജിനെയും ജനറല്‍ സെക്രട്ടറി സി സി മനോജ് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ അരുണ്‍ ഭാസ്‌കറിനെ കെ സി മാത്യു പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. സി ഇ ചാക്കുണ്ണി അധ്യക്ഷതവഹിച്ചു.

RELATED STORIES

Share it
Top