മിഠായിത്തെരുവിലെ 223 കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ്‌കോഴിക്കോട്: മിഠായിത്തെരുവില്‍ സംയുക്ത ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താത്ത 223 കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള അന്തിമ പരിശോധനയില്‍ 710 കടകളിലാണ് ചൊവ്വായ്ച പരിശോധന നടത്തിയത്. പരിശോധന ഇന്ന് തുടരും. റവന്യു, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കോര്‍പറേഷന്‍ ഉദേ്യാഗസ്ഥരാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top