മിഠായിത്തെരുവിലെ വാഹന ഗതാഗതം: പൊതുചര്‍ച്ച 12ന്

കോഴിക്കോട്: പൈതൃകത്തെരുവിന്റെ ഭാഗമായി നവീകരണം നടത്തി തുറന്ന് കൊടുക്കുവാന്‍ പോകുന്ന മിഠായിത്തെരുവിലൂടെ വാഹന ഗതാഗതം ആവശ്യമാണോ എന്ന വിഷയത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിക്കുവാന്‍ കോഴിക്കോട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി തീരുമാനിച്ചു. 12ന് വൈകിട്ട് നാലിന് കോഴിക്കോട് പോലിസ് ക്ലബ്ബ് ഹാളിലാണ് ചര്‍ച്ച. പരിപാടിക്ക് രൂപം നല്‍കാന്‍ ഗാന്ധിഗൃഹത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി ജില്ലാ പ്രസിഡന്റ് ടി കെ എ അസീസ് അധ്യക്ഷത വഹിച്ചു.  മിഠായിത്തെരുവില്‍ വാഹന ഗതാഗതം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി പ്രസിഡന്റ് ടി കെ എ അസീസിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ യു വി ജോസിനെ കണ്ട് നിവേദനം നടത്തി. തെരുവ് സംരക്ഷിക്കുമ്പോള്‍ വ്യാപാരികളുടെ താല്‍പര്യത്തോടൊപ്പം ഉപഭോക്തൃതാല്‍പര്യവും പരിഗണിക്കണമെന്ന് സമിതി ആവശ്യപ്പെടും.

RELATED STORIES

Share it
Top