മിഠായിത്തെരുവിലെ വാഹനനിരോധനം പിന്‍വലിക്കണമെന്ന്‌

കോഴിക്കോട്: അധികാരികള്‍ ഉറപ്പുനല്‍കിയ കിഡ്‌സണ്‍ കോര്‍ണറിലെ പാര്‍ക്കിങ് പ്ലാസ നിര്‍മിച്ച് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു വരെ മിഠായ്‌ത്തെരുവിലെ വാഹന നിരോധനം പിന്‍വലിക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികളുടെ അടിയന്തിരയോഗം ബന്ധപ്പെട്ടവരോട് അഭ്യര്‍ഥിച്ചു.
അല്ലാത്തപക്ഷം പ്രസിദ്ധമായ മിഠായ്‌ത്തെരുവ്, വലിയങ്ങാടി പരിസരങ്ങള്‍ വ്യപാര സ്ഥാപനങ്ങളുടെ ശവപ്പറമ്പായി മാറ്റുമെന്ന് യോഗം ആരോപിച്ചു. നവീകരണം മൂലം വൈദ്യുതി, വാട്ടര്‍ കണക്ഷന്‍ ഭൂമിക്കടിയിലാക്കിയതും മൊയ്തീന്‍ പള്ളി റോഡില്‍ ടോയ്‌ലറ്റ് കോംപ്ലക്‌സ് സ്ഥാപിച്ചതും വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കും പൊതുജനത്തിനും ഉപഭോക്താക്കള്‍ക്കും വളരെ ഉപകാരപ്രദമായെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ആള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top