മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ടോം കൂറാന്‍ കൊല്‍ക്കത്തയില്‍, ക്രിസ് ലിനും റസലും കളിച്ചേക്കും


മുംബൈ:  പരിക്കേറ്റ പിന്‍മാറിയ ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പകരം ഇംഗ്ലണ്ട് താരം ടോം കൂറാനെ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തി. 23കാരനായ കൂറാന്‍ ഇംഗ്ലണ്ടിന് വേണ്ടി ആറ് ട്വന്റി20 മാത്രമാണ് കളിച്ചിട്ടുള്ളത്. ട്വന്റി20യില്‍ ഏഴ് വിക്കറ്റും എട്ട് ഏകദിനങ്ങളില്‍ നിന്ന് 12 വിക്കറ്റുമാണ് കൂറാന്റെ സമ്പാദ്യം. 'ഐപിഎല്ലിലേക്കുള്ള ക്ഷണം ഏറെ അദ്ഭുതപ്പെടുത്തി. കൊല്‍ക്കത്തയില്‍ കളിക്കുന്നതില്‍ സന്തോഷമുണ്ട്'- കുറാന്‍ പ്രതികരിച്ചു.
അതേ സമയം പരിക്ക് ഭേദമായി ആന്‍ഡ്രേ റസല്‍, ക്രിസ് ലിന്‍ എന്നിവര്‍ കൊല്‍ക്കത്തന്‍ നിരയില്‍ കളിക്കാനെത്തുമെന്നാണ് വിവരം.

RELATED STORIES

Share it
Top