മിച്ചഭൂമി മറിച്ചുവില്‍പന; വിജിലന്‍സ് അന്വേഷണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മിച്ചഭൂമി മറിച്ചുവില്‍ക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ചാനലിന്റെ ഒളികാമറയില്‍ കുടുങ്ങിയ സംഭവത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.മന്ത്രിതലത്തില്‍ അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.സംഭവത്തില്‍ വയനാട് ഡെപ്യൂട്ടി കലക്ടര്‍ ടി സോമനാഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കലക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു.

RELATED STORIES

Share it
Top