മിച്ചഭൂമിയാണെന്ന് പറഞ്ഞ് നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി

മലപ്പുറം: പണം കൊടുത്ത് വാങ്ങിയ സ്ഥലം മിച്ചഭൂമിയാണെന്ന് പറഞ്ഞ് നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി. പെരുവള്ളൂര്‍ വില്ലേജിലെ മേങ്ങോളി മാട്ടില്‍ വനജ- രാധാകൃഷ്ണന്‍, കുനീരി ഗംഗാധരന്‍- കമല, കിഴക്കേപുരക്കല്‍ കണ്ടര്‍ ദാക്ഷായണി എന്നിവരാണ് പരാതിക്കാര്‍. മൂന്നു കുടുംബങ്ങളുടേയും 33 സെന്റ് സ്ഥലം 30 വര്‍ഷം മുമ്പ് പണം കൊടുത്ത് വാങ്ങിയതാണെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2016 മാര്‍ച്ച് അഞ്ചു വരെ നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ ഈയിടെ സ്ഥലം മിച്ച ഭൂമിയാണെന്ന് വില്ലേജ് ഓഫീസര്‍ അറിയിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും ലോണെടുത്ത്  വീട് വെച്ചതിനാല്‍ സ്ഥലവും വീടും അടച്ച പണവും നഷ്ടപ്പെടുമെന്ന ആശങ്കയിലായിരിക്കുകയാണ് കുടുംബം. തങ്ങള്‍ക്ക് കള്ള രേഖകള്‍ ചമച്ച് ഭുമി കൈമാറിയതിനെതിരെ ദമ്പതികള്‍ കലക്ടര്‍ക്ക് പരാതി നല്‍കി.  വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍, വനജ, ഗംഗാധരന്‍, കമല തുടങ്ങിയവര്‍ പങ്കെടുത്തു. രാത്രികാല

RELATED STORIES

Share it
Top