മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള ദേശീയ അവാര്‍ഡ് അലി ഹൈദറിന്

കാസര്‍കോട്്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സിന്റെ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌കാരം കാസര്‍കോട് ആദൂര്‍ മഞ്ഞംപാറ സ്വദേശി അലി ഹൈദറിന്. പത്താമത് മായാ കമ്മത്ത് മെമ്മോറിയല്‍ പുരസ്‌കാരമാണ് അലി ഹൈദറിനെ തേടിയെത്തിയത്. പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ ആദ്യ വാരം ബംഗളൂരുവില്‍ വച്ച് സമ്മാനിക്കും.
പയ്യന്നൂര്‍ കോളജിലെ അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അലി ഹൈദര്‍ മഞ്ഞംപാറയിലെ അബ്ദുല്‍ ഖാദര്‍ മുസ്്‌ല്യാര്‍-ആസിയ ദമ്പതികളുടെ മകനാണ്. കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയിലെ പ്രായം കുറഞ്ഞ അംഗം കൂടിയായ അലി ഹൈദര്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോല്‍സവത്തില്‍ കാര്‍ട്ടൂണില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
രാഷ്ട്രീയ കാര്‍ട്ടൂണ്‍ വിഭാഗത്തിലുള്ള കാര്‍ട്ടൂണുകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. 114 അപേക്ഷകളാണ് എത്തിയത്. ഇതില്‍ വളര്‍ന്നുവരുന്ന കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌കാരമാണ് അലി ഹൈദറിന് ലഭിച്ചത്. ഈ വിഭാഗത്തില്‍ 40 അപേക്ഷകളുണ്ടായിരുന്നു.

RELATED STORIES

Share it
Top