മികച്ച പാലുല്‍പാദക സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: ദേശീയതലത്തില്‍ മികച്ച പാലുല്‍പാദക സംസ്ഥാനമെന്ന ബഹുമതി കേരള സംസ്ഥാന ക്ഷീരവികസന വകുപ്പിന്. ഇന്ത്യാടുഡേ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്റ്റേറ്റ് ഇന്‍ മില്‍ക്ക് പ്രൊഡക്ടിവിറ്റി അവാര്‍ഡാണ് സംസ്ഥാനത്തിനു ലഭിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 20 ശതമാനം ഉല്‍പാദന വര്‍ധനയാണ് സംസ്ഥാനം നേടിയത്.
ഗുണമേന്‍മയുള്ള പാല്‍ സംസ്ഥാനത്ത് ലഭ്യമാക്കുന്നതിനായി പാലക്കാട് ജില്ലയിലെ മീനാക്ഷിപുരത്തും കൊല്ലം ജില്ലയിലെ ആര്യങ്കാവിലും പാല്‍ പരിശോധനാ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്നാമത്തെ ചെക്‌പോസ്റ്റ് പാറശ്ശാലയില്‍ ഉടനെ പ്രവര്‍ത്തനം ആരംഭിക്കും. ഈ മാസം 23നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങി ല്‍ നിന്ന് മന്ത്രി കെ രാജു അവാ ര്‍ഡ് ഏറ്റുവാങ്ങും.

RELATED STORIES

Share it
Top