മികച്ച കായികസംസ്‌കാരം വളര്‍ത്തണം: മന്ത്രി സുധാകരന്‍ആലപ്പുഴ: പലമേഖലകളിലും  ഔന്നത്യമുള്ളവരാണെങ്കിലും നമ്മുടെ കായിക സംസ്‌കാരം ശരാശരിക്കും താഴെയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അവമതിപ്പുണ്ടാക്കുന്ന സംഗതികളില്‍ നിന്ന് മാറി  മികച്ച കായികസംസ്‌കാരം വളര്‍ത്താന്‍ നമുക്കു കഴിയണം. കായികസംസ്‌കാരം നമ്മുടെ നിത്യജീവിതത്തിന്റെ കൂടി പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്തില്‍ ആലപ്പുഴയില്‍ നടക്കുന്ന 42ാമത് സീനിയര്‍ പവര്‍ലിഫ്ടിങ് ചാംപ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.  ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന നെഹ്‌റുട്രോഫി ജലോല്‍സവ വേദിയില്‍ ചിലര്‍ വെള്ളത്തില്‍ ചാടുന്നത് ഈ സംസ്‌കാരത്തിന്റെ കുറവാണ്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ വീണ എന്‍.മാധവന്‍ സ്വാഗതവും നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് നന്ദിയും പറഞ്ഞു. പവര്‍ലിഫ്ടിങിലെ സ്‌കോട്ട് ഇനത്തില്‍ ആനക്കുട്ടി വെയ്റ്റ് തോളില്‍ വച്ച് എഴുന്നേല്‍ക്കുന്നതാണ് ഭാഗ്യചിഹ്നം. ഇതുവരച്ച മുന്‍ പവര്‍ലിഫ്ടര്‍ കൂടിയായ സജീര്‍ എം ജാഹിറിനെ മന്ത്രി അഭിനന്ദിച്ചു.

RELATED STORIES

Share it
Top