മാഹിയില്‍ ബിജെപി ഓഫിസിനും പൊലീസ് ജീപ്പിനും തീവച്ചു. സംഘര്‍ഷാവസ്ഥമാഹി: സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച മാഹിയില്‍ സംഘര്‍ഷം തുടരുന്നു. മാഹി ഇരട്ടപ്പിലാക്കൂലില്‍ ബിജെപി ഓഫിസിനു തീവച്ചു. പുതുച്ചേരി പൊലീസിന്റെ ജീപ്പിനും തീവച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
അതിനിടെ കൊല്ലപ്പെട്ട സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ മൃതദേഹം  സംസ്‌കരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് ഒരുമണിയോടെ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം  തലശ്ശേരിയിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. വൈകീട്ട് നാലോടെ മാഹി ഈസ്റ്റ് പള്ളൂരിലെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

RELATED STORIES

Share it
Top