മാഹിയിലെ റേഷന്‍ സമ്പ്രദായം നിലനിര്‍ത്തണം: എസ്ഡിപിഐ

മാഹി: മാഹി മേഖലയില്‍ റേഷന്‍ സമ്പ്രദായം നിലനിര്‍ത്തണമെന്ന് എസ്ഡിപിഐ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. അനര്‍ഹരെ ബിപിഎല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കണം. റേഷന്‍ കടകളില്‍ ചിലത് പൂട്ടിയിടുന്ന അവസ്ഥ ഒഴിവാക്കണം. കേരള മാതൃകയില്‍ മാവേലി സ്‌റ്റോറുകള്‍ ആരംഭിച്ച് സാധാരണക്കാരെ വിലക്കയറ്റത്തില്‍നിന്ന് രക്ഷിക്കണമെന്നും കമ്മിറ്റി അവശ്യപ്പെട്ടു.
നൗഫല്‍ ഇടയില്‍പീടിക അധ്യക്ഷത വഹിച്ചു. പാറാല്‍ ബ്രാഞ്ച് കമ്മിറ്റി ഭാരവാഹികള്‍: സലാം പന്തക്കല്‍ (പ്രസിഡന്റ്), അഫ്‌സല്‍ പാറാല്‍ (വൈസ് പ്രസിഡന്റ്), ബഷീര്‍ മാടപ്പീടിക( സെക്രട്ടറി), കെ കെ മുഹമ്മദലി (ജോയിന്റ് സെക്രട്ടറി), മുഹസിന്‍ ഗ്രാമത്തി (ഖഞ്ചാഞ്ചി). മണ്ഡലം പ്രസിഡന്റ് കെ സി മുഹമ്മദ് ശബീര്‍ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി നൗഷാദ് ബംഗ്ല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

RELATED STORIES

Share it
Top