മാവോവാദ ഭീഷണി : 44 ജില്ലകളില്‍ 11,000 കോടിയുടെ റോഡ് പദ്ധതിന്യൂഡല്‍ഹി: മാവോവാദികളുടെ പ്രവര്‍ത്തനം സജീവമായ 44 ജില്ലകളെ റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍മാണ പദ്ധതി കേന്ദ്രം ഉടന്‍ ആരംഭിക്കും. ഛത്തീസ്ഗഡിലെ സുക്മയും ഇതില്‍ ഉള്‍പ്പെടും. മൊത്ത പദ്ധതിയുടെ അഞ്ച് ശതമാനം തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ സുരക്ഷാ സേനയുടെ വിന്യാസമടക്കമുള്ള ഭരണപരമായ ചെലവുകള്‍ക്ക് വിനിയോഗിക്കും. മാവോവാദി മേഖലകളില്‍ റോഡ് ബന്ധം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞവര്‍ഷം അംഗീകാരം നല്‍കിയിരുന്നു.

RELATED STORIES

Share it
Top