മാവോവാദി ബന്ധം ആരോപിക്കപ്പെട്ടഅധ്യാപകന്‍ ജീവനൊടുക്കി

മുംബൈ: മാവോവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എടിഎസ്) ചോദ്യം ചെയ്ത സ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി. പ്രഭാകര്‍ നാരായണ്‍ മച്ചയാണ് (64) മധ്യ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ചത്. ഇദ്ദേഹത്തെ സിയോണ്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മാവോവാദി ബന്ധമാരോപിച്ച് കല്യാണില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതതിനെ തുടര്‍ന്നാണ് മച്ചയെ ചോദ്യം ചെയ്തത്. മച്ചയുടെ വസതിയില്‍ നിന്ന് ചില രേഖകള്‍ പിടിച്ചെടുത്തുവെങ്കിലും പോലിസ് ഇദ്ദേഹത്തെ വിട്ടയച്ചിരുന്നു.എടിഎസ് പിന്നീട് ആറു പേരെ കൂടി അറസ്റ്റ് ചെയ്തു. മാവോവാദികളുടെ സുവര്‍ണ ഇടനാഴി കമ്മിറ്റിയില്‍ പെട്ടവരാണ് ഇവരെന്നാണ് പോലിസ് പറയുന്നത്.

RELATED STORIES

Share it
Top