മാവോവാദി നേതാവിന് ജാമ്യം നിഷേധിച്ചു

മഞ്ചേരി: മാവോവാദി നേതാവ് കന്യാകുമാരിയുടെ ജാമ്യാപേക്ഷ മഞ്ചേരി യുഎപിഎ പ്രത്യേക കോടതി തള്ളി. ജാമ്യഹരജി പരിഗണിച്ച ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ ആണ് കന്യാകുമാരി എന്ന ഉഷ(32)യെ അടുത്ത മാസം 10 വരെ റിമാന്‍ഡ് ചെയ്തത്. വഴിക്കടവ്, പൂക്കോട്ടുംപാടം സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളുടെ തുടരന്വേഷണത്തിനായി നേരത്തേ കന്യാകുമാരിയെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐഎസ്‌ഐടി) കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
വഴിക്കടവ് വെണ്ടേക്കും പൊട്ടിയില്‍ സായുധപോരാട്ടം നടത്തണമെന്നാവശ്യപ്പെടുന്ന ലഘുലേഖ വിതരണം ചെയ്ത കേസിലും അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടത്ത് ആറംഗസംഘം നാട്ടുകാരായ വട്ടപ്പാടം അമ്പാടന്‍ കബീറിനെയും തോട്ടക്കര ഉമ്മറിനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലുമാണ് കന്യാകുമാരി പ്രതിയായത്. വഴിക്കടവിലെ കേസില്‍ രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

RELATED STORIES

Share it
Top