മാവോവാദി നേതാവിന്റെ റിമാന്റ് നീട്ടി

മഞ്ചേരി: മാവോവാദി തമിഴ്‌നാട് രാമനാഥപുരം പറമ്പക്കുടി പൊന്നയ്യപുരത്ത് കാളിദാസന്‍ എന്ന ശേഖര്‍ എന്ന മണി (47)യുടെ റിമാന്‍ഡ് കാലാവധി നീട്ടി.
അടുത്ത മാസം ഒന്നു വരെയാണ് മഞ്ചേരി യുഎപിഎ പ്രത്യേക കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി എ വി നാരായണന്‍ കാളിദാസനെ റിമാന്‍ഡ് ചെയ്തത്.
കാളിദാസന്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിലമ്പൂര്‍ മുണ്ടക്കടവ് കോളനിക്ക് സമീപം വനത്തില്‍ മാവോവാദികള്‍ യോഗം വിളിച്ചുകൂട്ടുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തുവെന്ന കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

RELATED STORIES

Share it
Top