മാവോവാദി ആക്രമണം; ഏഴ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലത്തേഹാര്‍, ഗഡ്‌വാ ജില്ലകളുടെ അതിര്‍ത്തിയിലുള്ള ബൂഠാപഹാട് മേഖലയില്‍ മാവോവാദി ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അഞ്ചു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ആയിരുന്നു ആക്രമണമെന്ന് 'ദ ട്രിബ്യൂണ്‍' റിപോര്‍ട്ട് ചെയ്തു. ബൂഠാപഹാട് വനമേഖലയില്‍ നിന്ന് മാവോവാദി  വിരുദ്ധ ഓപറേഷനുശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് ജവാന്മാരുടെ വാഹനം കുഴിബോംബ് ആക്രമണത്തിലൂടെ തകര്‍ക്കുകയായിരുന്നു. പരിക്കേറ്റ ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാലു ദിവസങ്ങളിലായി സിആര്‍പിഎഫിന്റെ 112ാം ബറ്റാലിയനും ജാര്‍ഖണ്ഡ് ജാഗ്വാറിലെ 40 സംഘങ്ങളും ചേര്‍ന്ന് മാവോവാദി  വിരുദ്ധ ഓപറേഷന്‍ നടത്തിവരുകയാണ്. കുഴിബോംബ് ആക്രമണത്തില്‍ തകര്‍ന്ന വാഹനത്തില്‍ നിന്ന് മാവോവാദികള്‍ ആയുധങ്ങള്‍ കവര്‍ന്നതായി റിപോര്‍ട്ടുണ്ട്.

RELATED STORIES

Share it
Top