മാവോജി ചെയര്‍മാനായ പുതിയ കമ്മീഷന്‍ ഇന്നു ചുമതലയേല്‍ക്കും

തിരുവനന്തപുരം: രണ്ടു ടേം കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും സ്ഥാനമൊഴിഞ്ഞു. ബി എസ് മാവോജി ചെയര്‍മാനായ പുതിയ കമ്മീഷന്‍ ഇന്നു ചുമതലയേല്‍ക്കും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012 ജനുവരി മൂന്നിനാണ് ആദ്യ കമ്മീഷന്‍ ചുമതലയേറ്റത്. റിട്ട. ജഡ്ജി ഡോ. പി എന്‍ വിജയകുമാര്‍ ചെയര്‍മാനും മുന്‍ എംഎല്‍എ എഴുകോണ്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവര്‍ അംഗങ്ങളുമായിരുന്നു. 2015 ജനുവരി മൂന്നിന് കാലാവധി പൂര്‍ത്തിയാക്കിയ കമ്മീഷനു വീണ്ടും മൂന്നുവര്‍ഷത്തേക്ക് കാലാവധി നീട്ടിനല്‍കി. കമ്മീഷന്റെ ആറു വര്‍ഷക്കാലയളവില്‍ അധികാരത്തിലുണ്ടായിരുന്ന രണ്ടു സര്‍ക്കാരുകളും സഹായകരമായ നിലപാടുകളാണ് സ്വീകരിച്ചതെന്ന് സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ പി എന്‍ വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തെങ്കിലും സംഭവം കേരളത്തില്‍ നടന്നാല്‍ ദേശീയ കമ്മീഷന്‍ കേരളത്തിലേക്കു ചാടിവരും. സംസ്ഥാനതലത്തില്‍ ഒരു കമ്മീഷന്‍ ഉണ്ടോയെന്നുപോലും അവര്‍ക്കറിയില്ല. സന്ദര്‍ശനവേളയില്‍ സംസ്ഥാന കമ്മീഷനുമായി കൂടിയാലോചനപോലും നടത്താറില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top