മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പോലിസ് സുരക്ഷാ പരിശോധന നടത്തി

മാവൂര്‍: ബോംബ് സ്‌ക്വാഡ് യൂനിറ്റ് ഉള്‍പ്പടെ പോലിസിന്റെ വന്‍ സംഘം, അടച്ചുപൂട്ടിയ ഗ്രാസിം ഭൂമിയിലും ക്വാര്‍ട്ടേഴ്‌സുകളിലും സുരക്ഷാ പരിശോധന നടത്തി. 15 വര്‍ഷത്തിലധികമായി കാട് പിടിച്ചു കിടക്കുന്ന 300 ഏക്കറോളം വരുന്ന ഭൂമിയിലും ഗ്രാസിമിന്റെ ആയിരത്തിലധികം വരുന്ന തൊഴിലാളികള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളിലുമാണ് സിറ്റി പോലിസ് കമ്മിഷണര്‍ എസ് കാളിരാജ് മഹേശ്വറിന്റെ നിര്‍ദേശാനുസരണം പരിശോധിച്ചത്. അനാശാസ്യ-വിധ്വംസക പ്രവര്‍ത്തനങ്ങളോ ആയുധ ശേഖരങ്ങളോ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിവിധ സ്‌ക്വാര്‍ഡുകളുടെ ഏകോപനത്തോടെ സംഘമെത്തിയത്. രാവിലെ ഒമ്പതോടെ തുടങ്ങി ഉച്ചയ്ക്ക് രണ്ടിനാണ് അവസാനിച്ചത്. കൂളിമാട് റോഡിലെ ക്വാര്‍ട്ടേഴ്‌സുകള്‍, എളമരം പ്രദേശം പിഎച്ച്ഇഡി ഗ്രൗണ്ട്, കരിമല, മാവൂര്‍ഭാഗത്തെ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. കാട് നിറഞ്ഞ പ്രദേശത്ത് മാലിന്യം തള്ളിയതും പന്നികളേയും കണ്ടെത്തി. കാട്ടുപൂച്ച, പന്നികള്‍, മലമ്പാമ്പ്, മെരു തുടങ്ങിയ വന്യ ജീവികളുടെ സൈ്വര്യവിഹാരമാണിവിടെ. എസ്ബിഎഎസ്‌ഐ സുഭാഷ്, മാവൂര്‍ എസ്‌ഐ ഇ കെ ഭാസ്‌കരന്‍, ബോംബ് സ്‌ക്വാഡ് എഎസ്‌ഐ അശോ കന്‍, ഡോഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സന്തോഷ്, ബഡ്ഡി എന്ന പോലിസ് നായ (ഡോഗ് സ്‌ക്വാഡ്) പോലിസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top