മാവൂരിലെ കര്‍ഷക ദുരിതത്തിന് അറുതിവരുത്തണം: എസ്ഡിപിഐ

മാവൂര്‍: മാവൂരിലെ കര്‍ഷകരുടെ തീരാ ദുരിതത്തിന് അറുതിവരുത്താന്‍ അധികാരികള്‍ തയ്യാറാവണമെന്ന്എസ്ഡിപിഐ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഊര്‍ക്കടവ് റഗുലേറ്റര്‍ കംബ്രിഡ്ജ് ഷട്ടറുകള്‍ അടക്കുന്നതോട ആയംകുളം, കല്‍പള്ളി, കണ്ണിപ്പറമ്പ് പ്രദേശങ്ങളിലെ കൃഷി വ്യാപകമായി നശിക്കും. വാലുമ്മല്‍ വിസിബി പുനസ്ഥാപിക്കുകയും കനാല്‍ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണം. കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ഫിര്‍ഷാദ് കമ്പിളിപ്പറമ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ ബഷീര്‍ പ്രഭാഷണം നടത്തി. പി പി അഷ്‌റഫ് അധ്യക്ഷതവഹിച്ചു. സിറാജ് കുറ്റിക്കാട്ടൂര്‍, എ പി സി അബ്ദുര്‍റഹിമാന്‍, ഷരീഫ് കല്‍പള്ളി സംസാരിച്ചു.

RELATED STORIES

Share it
Top