മാഴ്‌സലോ അടുത്ത മല്‍സരം കളിച്ചേക്കുംമോസ്‌കോ: ബ്രസീലിയന്‍ ആരാധകരുടെ ആശങ്കയകറ്റി ബ്രസീലിയന്‍ സൂപ്പര്‍ താരം മാഴ്‌സലോ അടുത്ത മല്‍സരത്തില്‍ കളിക്കുമെന്ന് റിപോര്‍ട്ടുകള്‍. സെര്‍ബിയക്കെതിരായ ഗ്രൂപ്പ് മല്‍സരത്തിനിടെ പുറം വേദനയെത്തുടര്‍ന്ന് മാഴ്‌സലോ മല്‍സരത്തിന്റെ തുടക്കം തന്നെ മൈതാനം വിട്ടിരുന്നു. പ്രതിരോധ നിര താരമായ മാഴ്‌സലോയ്ക്ക് പരിക്കേറ്റു എന്ന തരത്തിലായിരുന്നു ആദ്യ റിപോര്‍ട്ടുകളെങ്കിലും താരത്തിന് പുറം കോച്ചിപ്പിടിക്കുക മാത്രമാണ് ചെയ്തതെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ വ്യക്തമാക്കി. ഡ്രസിങ് റൂമിലെ കിടക്കയാണ് താരത്തിന് വില്ലനായിരിക്കുന്നതെന്നും പ്രീക്വാര്‍ട്ടറില്‍ അദ്ദേഹത്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top