മാഴ്‌സലീഞ്ഞോയ്ക്ക് ഹാട്രിക്ക്; പൂനെയ്ക്ക് അഞ്ച് ഗോള്‍ ജയം


പൂനെ: സ്വന്തം തട്ടകത്തില്‍ പൂനെ താരങ്ങള്‍ കളം മറന്ന് കളിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ പൂനെയ്ക്ക് വമ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പൂനെ വിജയം പിടിച്ചത്. ആഷിഖ് (8) മാഴ്‌സലീഞ്ഞോ (28,45,86), ആദില്‍ ഖാന്‍ (88) എന്നിവരാണ് പൂനെയ്ക്കായി വലകുലുക്കിയത്. ജയത്തോടെ 15 പോയിന്റുകളുമായി പൂനെ പട്ടികയിലെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഒമ്പതാം സ്ഥാനത്താണ്.

RELATED STORIES

Share it
Top