മാള ഗ്രാമ പ്പഞ്ചായത്ത്; മുന്‍ ഭരണസമിതിയുടെ കാലത്തെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണം: സിപിഐ

മാള: ഗ്രാമപ്പഞ്ചായത്ത് മുന്‍ ഭരണ സമിതിയുടെ കാലത്ത് നടന്ന നിര്‍മാണ പ്രവ്യത്തികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മാള ഗ്രാമപ്പ ഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ സിപിഐ അംഗങ്ങള്‍ ആവശ്യപ്പെട്ടു. സിപിഐ പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവ് ബിജു ഉറുമീസാണ് രേഖാമൂലം കമ്മിറ്റിയില്‍ ആവശ്യമുന്നയിച്ചത്.
മാളക്കുളം നവീകരണവുമായി ബന്ധപ്പെട്ട് 12 ലക്ഷം ചെലവഴിച്ചതായി കാണുന്നു. എന്നാല്‍ ഇതിന്റെ പകുതി തുക പോലും ഇവിടെ ചെലവഴിച്ചില്ല. നവീകരണം നടത്തിയ ഈ കുളം മാളയുടെ ഉല്‍ഭവ കാലം മുതല്‍ മാളക്കുളം എന്ന പേരില്‍ അറിയപ്പെടുന്നതിനാല്‍ പാരമ്പര്യം നിലനില്‍ക്കാനായി പേര് നല്‍കി ബോര്‍ഡ് വയ്ക്കണം. 2013-14 ലെ വാര്‍ഷീക പദ്ധതില്‍ കുന്നത്തുകാട് പട്ടിക ജാതി സാംസ്‌കാരിക നിലയത്തിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് 107ാം പ്രൊജക്റ്റ് നമ്പറായി 1104000 രൂപയും പ്രൊജക്റ്റ് നമ്പര്‍ 175 ല്‍ 3543180 രൂപയും 2014-15ല്‍ പ്രൊജക്റ്റ് നമ്പര്‍ 72 ല്‍ വൈദ്യുതീകരണത്തിനായി 338210 രൂപയും പ്രൊജക്റ്റ് നമ്പര്‍ 52 ആയി മഴവെള്ള സംഭരണി നിര്‍മിക്കാനായി ഒരു ലക്ഷവും ഇതേ വര്‍ഷം തന്നെ പ്രൊജക്റ്റ് നമ്പര്‍ 145 പ്രകാരം മേശയും കസേരയും വാങ്ങാനായി മൂന്നു ലക്ഷം രൂപയും അടക്കം 5385390 രൂപ ചെലവഴിച്ചതായി കാണുന്നു. എന്നാല്‍ ഈ തുകയുടെ വളരെ കുറഞ്ഞ സംഖ്യ മാത്രമേ ചെലവഴിച്ചീട്ടുള്ളൂ എന്ന് സാധാരണക്കാരന് പോലും മനസ്സിലാവും.
കൂടാതെ ഈ നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു സ്വകാര്യ വ്യക്തിയുടേതായിരുന്നു. സ്ഥലം വാങ്ങുന്നതിനുള്ള ഫണ്ട് പദ്ധതിയില്‍ വകയിരുത്തിയതായി കാണുന്നില്ല. ഈ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഭൂമി വാങ്ങുന്നതിനുള്ള തുക എവിടെ നിന്ന് ലഭിച്ചു എന്നതടക്കം ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാകുന്നു. 2013-14 വാര്‍ഷീക പദ്ധതിയില്‍ ഫുഡ് കോര്‍ട്ട് നിര്‍മാണത്തിനായി പട്ടിക ജാതി ഫണ്ടില്‍ നിന്ന് പ്രൊജക്റ്റ് നമ്പര്‍ 198 പ്രകാരം 10 ലക്ഷം രൂപയും 2014 15 വാര്‍ഷീക പദ്ധതിയില്‍ പ്രൊജക്റ്റ് നമ്പര്‍ 47 പ്രകാരം അഞ്ച് ലക്ഷം രൂപയും പ്രൊജക്റ്റ് നമ്പര്‍ 143 പ്രകാരം ഫുഡ് കോര്‍ട്ടിന്റെ അറ്റകുറ്റ പണികള്‍ക്കായി ഒരു ലക്ഷവും അടക്കം 16 ലക്ഷം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഷീറ്റ് മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിന് ഇത്രയും ഭീമമായ സംഖ്യ വകയിരുത്തിയതില്‍ വ്യക്തമായ അഴിമതി തെളിയുന്നുണ്ട്.
2013 -14 വാര്‍ഷീക പദ്ധതി നമ്പര്‍ 190 പ്രകാരം മാള സൗഹൃത തീരത്തീരം മാളച്ചാല്‍ പദ്ധതിക്കായി 10 ലക്ഷം വകയിരുത്തിയതായും ആ തുക ചിലവഴിച്ച് പദ്ധതി പൂര്‍ത്തീകരിച്ചതായും കാണുന്നു. എന്നാല്‍ മാളച്ചാല്‍ ഏകദേശം 50 മീറ്റര്‍ മാത്രം കെട്ടി സംരക്ഷിച്ചതായി മാത്രമാണ് കാണുന്നത് സൗഹ്യത തീരം നിര്‍മ്മിച്ചതായി കാണുന്നുമില്ല മാളച്ചാല്‍ ശുചീകരണവും ജല സംഭരണ ശേഷി ഉയര്‍ത്താനുമായി 2013 14 വാര്‍ഷീക പദ്ധതിയില്‍ പ്രൊജക്റ്റ് നമ്പര്‍ 81 പ്രകാരം 881170 രൂപയും 2014 15 വാര്‍ഷീക പദ്ധതിയില്‍ 122ാം പ്രൊജക്റ്റ് നമ്പറായി 881470 രൂപയും അടക്കം 1762640 രൂപ ചിലവഴിച്ചതായി കാണുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മൊത്തം സംഖ്യയുടെ 50 ശതമാനം സംഖ്യ പോലും ചെലവഴിച്ചീട്ടില്ലാത്തതും ഇതേ സാമ്പത്തിക വര്‍ഷം തന്നെ വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി വകയിരുത്തിയതായും കാണുന്നു.
ഈ പദ്ധതിയുടെ പ്രവ്യത്തികള്‍ തുടരുന്നതായി പദ്ധതി രേഖയില്‍ പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രവ്യത്തിയും നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പ്ലാസ്റ്റിക്ക് പൊടിക്കുന്നതിനുള്ള യൂനിറ്റ് സ്ഥാപിക്കലും യൂനിറ്റ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റ പണികളും എന്ന പ്രവ്യത്തിയുടെ പേരില്‍ 2014 15 വാര്‍ഷീക പദ്ധതിയില്‍ 152ാം നമ്പര്‍ പ്രൊജക്റ്റ് പ്രകാരം 10 ലക്ഷം ചെലവഴിച്ചതായി കാണുന്നു.
എന്നാല്‍ ഇങ്ങിനെ ഒരു യൂനിറ്റ് മാള പഞ്ചായത്തിലെ ഒരു വാര്‍ഡിലും നിര്‍മിച്ചതായി കാണുന്നില്ല. എന്നു തന്നെയല്ല ഖര മാലിന്യ പഌന്റിന്റെ ബില്‍ഡിങ്ങ് മേല്‍ക്കൂരയില്‍ കുറച്ച് ഭാഗം ഷീറ്റ് വിരിച്ചതായും ഒരു ചെയ്ത മുറി ടൈല്‍സ് വിരിക്കലും മാത്രമാണ് ഈ പദ്ധതിയില്‍ ചെയ്തിട്ടുള്ളത് ഈ തട്ടിപ്പിലും അഴിമതിയിലും ഉള്‍പ്പെട്ട മുഴുവന്‍ പേരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും സിപിഐ അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതിയില്‍ പഞ്ചായത്ത് നേരിട്ട് ഹര്‍ജി നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top