മാള ഗ്രാമപ്പഞ്ചായത്തിലെ പൊതു കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചു

മാള: മാള ഗ്രാമപഞ്ചായത്തില്‍ ആകെയുള്ള പൊതു കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചു. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞതിനാലാണ് താ ല്‍ക്കാലികമായി കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചതെന്നാണ് വാര്‍ഡംഗം ജൂലി ബെന്നി പറയുന്നത്.
രണ്ട് സെക്ഷനിലായുള്ള ആധുനിക കംഫര്‍ട്ട് സ്‌റ്റേഷനുകള്‍ക്ക് വേണ്ടി രണ്ട് സെപ്റ്റിക് ടാങ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ രണ്ടും നിറഞ്ഞതിനാല്‍ ശുചിമുറികളൊന്നും ഉപയോഗിക്കാനാകാത്ത സാഹചര്യമുണ്ടായതിനാലാണ് അടക്കേണ്ടി വന്നതെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നുമുള്ള വിവരം. ഇവ അടച്ചതിന് ശേഷം പഴയ കംഫര്‍ട്ട് സ്‌റ്റേഷനാണ് തുറന്ന് കൊടുത്തത്.
മാളച്ചാലിന്റെ സമീപത്തായുള്ള ഇവിടെ അതിനനുസൃതമായ സംവിധാനങ്ങളുണ്ടാക്കാത്തതിനാലാണ് ജനങ്ങളുടെ ഉപയോഗത്തിനായി തുറന്ന് കൊടുത്ത് മൂന്നുമാസമായപ്പോഴേക്കും മൂവായിരം ലിറ്റര്‍ വീതം സംഭരണശേഷിയുള്ള ടാങ്കുകള്‍ നിറഞ്ഞതെന്നാണ് ഉയരുന്ന ആക്ഷേപം. മാള പഞ്ചായത്ത് ബസ് സ്റ്റാന്റിലുള്ള കംഫര്‍ട്ട് സ്‌റ്റേഷന്റെ പണി കഴിഞ്ഞിട്ട് രണ്ടു വര്‍ഷത്തോളമായതിന് ശേഷമാണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.

RELATED STORIES

Share it
Top