മാളയിലെ വലിയ ജലസ്രോതസ്സായ മാളച്ചാല്‍ മലിനമാക്കുന്നു

മാള: മാള ടൗണിലെ ഏറ്റവും വലിയ ജലസ്രോതസ്സായ മാളച്ചാല്‍ മലിനമാകുന്നത് അധികൃതര്‍ കണ്ടുനില്‍ക്കുന്നതായി ആക്ഷേപം. ചാല്‍ നാള്‍ക്കുനാ ള്‍ നികത്തുന്നതിനും ചാലിലേക്ക് മാലിന്യം തള്ളുന്നതിനും യാതൊരു പരിഹാരവും കാണാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഗ്രാമപഞ്ചായത്ത് കാര്യാലത്തോട് ചേര്‍ന്നുകിടക്കുന്ന ചാലിനാണ് വര്‍ഷങ്ങളായി ഈ ദുരവസ്ഥ നേരിടേണ്ടിവന്നിട്ടുള്ളത്.
എസ്ബിഐ ബാങ്ക് ശാഖാ സ്ഥിതി ചെയ്യുന്നതിന്റെ പുറകുവശത്തായി ചാല്‍ നികത്തിയിട്ടുള്ളത് ഇതുവരെയും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലത്രേ. കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങല്‍ ഉപയോഗിച്ചാണ് ഇവിടെയടക്കം നികത്തുന്നത്. നികത്തിയ ഭാഗങ്ങളിലും മറ്റും ഇടവിളകളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഈ ഭാഗങ്ങളില്‍ നിറയെ പച്ചക്കറി മാലിന്യങ്ങളും തള്ളുന്നത് വ്യാപകമാണ്.
സമീപമുള്ള ബേക്കറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ വന്‍തോതില്‍ തള്ളുന്നതും പതിവാണ്. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ പ്രഹസനമെന്നോണം പരിശോധന നടത്തി അധികൃതര്‍ മടങ്ങി. ശുദ്ധജല സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ വന്‍ പിഴ ഈടാക്കണമെന്നാണ് നിയമം. എന്നാല്‍ മാളയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സായ മാളച്ചാലിനോട് അധികൃതര്‍ കാണിക്കുന്ന കടുത്ത അനാസ്ഥയും ചാലിനെ മലിനമാക്കുന്നവരുടെ നിയമത്തോടുള്ള വെല്ലുവിളിയും അരങ്ങേറുന്നത്. കൂടാതെ ഈ ഭാഗത്ത് നടക്കുന്ന കെട്ടിടം പണിക്കായി വെള്ളമെടുക്കുന്നതിന്
ചാലിലേക്ക് മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറി ഉള്‍പ്പെടെയുള്ളവയുടെ അവശിഷ്ടങ്ങള്‍ ഈ ഭാഗങ്ങില്‍ തള്ളുന്നത് കടുത്ത ദുര്‍ഗന്ധത്തിന്ഇടയാക്കുന്നുണ്ട്. സമീപത്തുള്ള കടകളില്‍ നിന്നായാണ് പച്ചക്കറി അവശിഷ്ടങ്ങള്‍ തള്ളുന്നതെന്ന് ആക്ഷേപമുണ്ട്. ചീഞ്ഞഴുകുന്ന ഇവ ചാലിലേക്ക് ഒലിച്ചിറങ്ങുന്നത് വെളളം മലിനമാകുന്നതിനും ഇടയാക്കുന്നുണ്ട്. വേലിയേറ്റത്തിലും ഇറക്കത്തിലും ഇവ സമീപ പ്രദേശങ്ങളില്‍ എത്തുന്നുണ്ട്. ഉപ്പുവെള്ളം കയറി ചാലിലെ ജലം ഇടക്കിടെ മലിനമാകുന്നതിന് പുറമേയാണ് നഗരമാലിന്യവും മാള ചാലിലെത്തുന്നത്.

RELATED STORIES

Share it
Top