മാളച്ചാലിലും പരിസരത്തും ശുചിമുറി മാലിന്യം തള്ളി

മാള: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ സമീപ പ്രദേശങ്ങളിലും മാളച്ചാലിലും ശുചിമുറി മാലിന്യം തള്ളുന്നതായി പരാതി.
ഒരു മാസത്തിനുള്ളില്‍ ഏഴിടങ്ങളിലാണ് രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയത്. മാളയിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതതസ്സായ മാളച്ചാലിലെ വെള്ളം മലിനപ്പെടുന്നതുമൂലും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.
ആഴ്ചകള്‍ക്ക് മുമ്പാണ് മാളച്ചാല്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ വ്യത്തിയാക്കിയിരുന്നത്. മാലിന്യം തള്ളുന്നതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപിയെടുക്കുന്നില്ലെന്നാണ് ശക്തമായ ആക്ഷേപം. പോലിസ് നടപടിയില്ലാതായതോടെ തിരക്കുള്ള റോഡരികില്‍ പോലും മലിന്യം ഉപേക്ഷിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിനായി കരാറെടുക്കുന്ന മാഫിയകള്‍ സമീപ പ്രദേശങ്ങളില്‍ തന്നെയുണ്ടെന്ന് പറയപ്പെടുന്നു.
മാള ടൗണില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് വ്യാപകമായ പരാതിയുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഇതു വരെയും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.


RELATED STORIES

Share it
Top