മാളങ്കൈ കരണി പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു

മുള്ളേരിയ: കാറഡുക്ക പഞ്ചായത്തിലെ ശാന്തിനഗര്‍-മാളങ്കൈ പാതയിലെ കരണി പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ ശാന്തിനഗറില്‍ നിന്നും കരണി, അരിത്തലം വഴി മാളങ്കൈ-പൈക്ക- നെല്ലിക്കട്ട റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികളാണ് തകര്‍ന്നത്. ശാന്തിനഗര്‍-കരണി ബമാളങ്കൈ റൂട്ടില്‍ ഗതാഗത പ്രശ്‌നം ഉണ്ടായിരുന്നു. ചെങ്കള, മുളിയാര്‍, കാറഡുക്ക എന്നീ മുന്നു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടും അറ്റപണികള്‍ ചെയ്യാതെ വര്‍ഷങ്ങള്‍ പിന്നിട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കരണിയിലെ തടയണയുള്ള പാലത്തിന്റെ കൈവരികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തകര്‍ന്നിരുന്നു. അടിഭാഗം കോണ്‍ക്രിറ്റ് കട്ടകള്‍ അടര്‍ന്നു വീണു അപകടാവസ്ഥയിലായിരുന്നു. കോണ്‍ക്രിറ്റ് പാര്‍ശ്വഭിത്തി തകര്‍ന്നതോടെ പാലത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാണ്. റോഡും പാലവും തകര്‍ന്നത് മൂലം കാറഡുക്ക, ചെന്നങ്കോട്, മുള്ളേരിയ, കോട്ടൂര്‍, ബോവിക്കാനം, ഇരിയണ്ണി എന്നി സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെയും കാല്‍നട-വാഹന യാത്രക്കാരേയും ദുരിതത്തിലാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top