മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പിടികൂടി

വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ വച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവതിയെ പിടികൂടി. പൊള്ളാച്ചി സ്വദേശി മാരിയമ്മന്‍ മാര്‍പേട്ടയില്‍ കാര്‍ത്തിക്കിന്റെ ഭാര്യ വിശാല(30)ത്തെയാണ് വൈക്കം പോലിസ് കസ്റ്റഡിയില്‍ എടുത്തത്.
ക്ഷേത്ര ദര്‍ശനത്തിനെത്തിയ ചെമ്മനാകരി സ്വദേശിയായ വട്ടൂത്തറ സരോജിനിയുടെ രണ്ടര പവന്‍ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. കുലീന വേഷവിധാനത്തോടെ വടക്കേ ഗോപുരനട വഴി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി രാവിലെ 10.30ന് ശ്രീകോവിലിന്റെ മുന്നിലെത്തി. തിരക്കേറിയ സമയത്ത് ഇവര്‍ മാലപൊട്ടിക്കാന്‍ ശ്രമിച്ചതോടെ വീട്ടമ്മ ബഹളമുണ്ടാക്കി. ഇതോടെ രണ്ടായി പോയ മാല നിലത്തുവീണു. പൊട്ടിക്കാന്‍ ശ്രമിച്ച യുവതി നിലത്ത് വീണ മാല എടുത്തുകൊടുത്തിനു ശേഷം നാലമ്പലത്തിന്റെ വടക്കേ വാതില്‍ വഴി പുറത്തേക്ക് ഓടി.
ദേവസ്വം ജീവനക്കാരും ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരും പുറകേ ഓടി ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നിന്ന് യുവതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. 2008ല്‍ മാലപൊട്ടിക്കല്‍ കേസുമായി ഈ സ്ത്രീയുടെ പേരില്‍ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top