മാലി റിസോര്‍ട്ടില്‍ ആക്രമണം ;രണ്ടു മരണം



ബമാക്കോ: മാലി തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തെ പ്രമുഖ റിസോര്‍ട്ടിലുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. 30ഓളം അതിഥികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണം നടത്തിയ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ രക്ഷപ്പെട്ടതായും മാലി പോലിസ് മേധാവിയെ ഉദ്ധരിച്ച് അസോഷ്യേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്തു. നിരവധി വിദേശസഞ്ചാരികള്‍ താമസിച്ച റിസോര്‍ട്ടിലാണ് ഞായറാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. മോട്ടോര്‍ സൈക്കിളിലെത്തിയ ഇസ്്്‌ലാമിക പോരാളി റിസോര്‍ട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന്് രക്ഷപ്പെട്ടവര്‍ പറഞ്ഞു. പിന്നാലെ മൂന്നു പേര്‍കൂടി എത്തുകയും റിസോര്‍ട്ടിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അവധി ചെലവഴിക്കാനെത്തിയ ഫ്രഞ്ച് സൈനികന്റെ തിരിച്ചടിയില്‍ പോരാളി സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് ആക്രമണ സാധ്യതയുണ്ടെന്ന് നേരത്തേ യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top