മാലിയില്‍ വംശീയസംഘര്‍ഷം: 17 പേര്‍ കൊല്ലപ്പെട്ടു

ബമാകോ: ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മാലിയില്‍ വംശീയസംഘര്‍ഷത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. സൊമേന ഗ്രാമത്തില്‍ ഗോത്രവിഭാഗങ്ങളായ ഡോഗോന്‍ സമൂഹവും ബാംബറയിലെ കര്‍ഷകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സായുധ ഡോഗോനുകള്‍ ഫുലാനിഗോത്രത്തെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ടത് ഫുലാനികളാണെന്നു പ്രമുഖ ഫുലാനി അസോസിയേഷന്‍ താബിറ്റല്‍ പുലാക്കു പ്രസിഡന്റ് അബ്ദുല്‍ അസീസ് ദിയലോ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന കുഴിബോംബ് സ്‌ഫോടനത്തില്‍ ഫുലാനി ഗോത്രത്തിനു നേരെ ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡോഗോന്‍ ആക്രമണം.

RELATED STORIES

Share it
Top