മാലിന്യ സംസ്‌കരണത്തെക്കുറിച്ച് പഠിക്കാന്‍ ഉഡുപ്പി ജില്ലാപഞ്ചായത്ത്് സംഘം

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭ നടപ്പാക്കിവരുന്ന മാലിന്യ സംസ്‌കരണത്തെക്കുറിച്ചു പഠിക്കാന്‍ കര്‍ണാടക ഉഡുപ്പി ജില്ലാപഞ്ചായത്ത് പ്രതിനിധികള്‍ മട്ടന്നൂരിലെത്തി. ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ നഗരസഭ ഓഫീസിലെത്തിയ സംഘം മൂന്നര മണിക്കൂറോളം നേരില്‍കണ്ട് മനസിലാക്കിയും പഠനം നടത്തിയുമാണ് മടങ്ങിയത്.
നഗരസഭയുടെ മാലിന്യ സംസ്‌കരണത്തെക്കുറിച്ചു കേട്ടറിഞ്ഞ കര്‍ണാടകത്തിലെ ഉഡുപ്പി ജില്ലാ പഞ്ചായത്തിന്റെ കണ്‍സള്‍ട്ടന്റ് രഘുനാഥ്, ഡോ. പ്രേമാനന്ദന്‍, സുധീര്‍ എന്നിവരാണ് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടുപഠിക്കാനായെത്തിയത്. ഓഫീസിലെത്തിയ സംഘം ചെയര്‍പേഴ്‌സണ്‍ അനിത വേണുവുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് കരിത്തൂര്‍ പറമ്പില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റും കുടുംബശ്രീ യൂനിറ്റുകളും വീടുകളും സന്ദര്‍ശിച്ചു പ്രവര്‍ത്തനം കണ്ടു മനസിലാക്കി. കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് സംഘം മട്ടന്നൂരിലെത്തിയത്. മാലിന്യ സംസ്‌കരണത്തെക്കുറിച്ചു പഠിക്കുകയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയാണ് സംഘം മടങ്ങിയത്. ചെയര്‍പേഴ്‌സനെ കൂടാതെ വെസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ആരോഗ്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ എം റാജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി രാജശേഖരന്‍ നായര്‍  സംബന്ധിച്ചു.

RELATED STORIES

Share it
Top